ലൗവ്റെ മ്യൂസിയം കൊള്ളയടിച്ചു

പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തില്‍ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാര്‍ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ കടന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാലറിയാണിത്. നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒമ്പത് ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ട തെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു.

ലിയണാര്‍ഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികള്‍ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തില്‍ രാവിലെ ഒമ്പതരയ്ക്കാണു മോഷണം നടന്നത്. കള്ളന്മാര്‍ മ്യൂസിയത്തിനു സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലുടെ അപ്പോളോ ഗാലറിയില്‍ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീന്‍ വാള്‍ അട ക്കമുള്ള ഉപകരണങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. കവര്‍ച്ചയ്ക്കുശേഷം സ്കൂട്ട റില്‍ രക്ഷപ്പെട്ടു.

നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കല്‍നിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി. നെപ്പോളിയന്‍ മൂന്നാമന്റെ പത്നി യൂജീന്‍ ചക്രവര്‍ത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ ഡയമണ്ട് എന്ന വജ്രാഭരണം നഷ്ട പ്പെട്ടിട്ടില്ല. കവര്‍ച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഇന്നലെ അടച്ചിട്ടു. അമൂല്യ കലാ സൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കള്‍ പ്രദര്‍ശനത്തി നു വച്ചിട്ടുള്ള ലൂവ്റില്‍ മോഷണം ഇതാദ്യമായല്ല.

1911ല്‍ വിന്‍ചെന്‍സോ പെറുജിയ എന്ന മുന്‍ ജീവനക്കാരന്‍ മോണോലിസ പെയിന്റിം ഗ് മോഷ്ടിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറന്‍സില്‍നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതില്‍ മോഷണം പ്രധാന പങ്കുവഹിച്ചു. ലോകത്തിലേറ്റവും കൂടുത ല്‍ സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ്. ലൂവ്റ്. പ്രതിവര്‍ഷം 90 ലക്ഷം പേര്‍ എത്തുന്നുണ്ട്.
- dated 20 Oct 2025

Comments:

Keywords: Europe - Otta Nottathil - Louvre_museum_robbery_oct_19_2025 Europe - Otta Nottathil - Louvre_museum_robbery_oct_19_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍
france_riots_one_killed_by_shooting_4_wounded_near_paris_oct_24_2026
യൂറോപ്പ് പാരീസിന് സമീപം വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ; നാല് പേര്‍ക്ക് പരിക്കേറ്റു ; സംഭവം വംശീയവും ഭീകരവാദപരവുമായ ആക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
catholic_congress_global_rom_ended_oct_24_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് സമാപനം
catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം
minister_mons_reception_ITMA_on_22_2026_roma
യൂറോപ്പ് ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?